04:37am 10 November 2026
NEWS
സംസ്ഥാനത്ത് മത്സ്യകൃഷി പുനരുജ്ജീവിപ്പിക്കണമെന്ന് വിദഗ്ദ്ധർ
02/05/2025  06:55 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സംസ്ഥാനത്ത് മത്സ്യകൃഷി പുനരുജ്ജീവിപ്പിക്കണമെന്ന് വിദഗ്ദ്ധർ
HIGHLIGHTS

സമുദ്രോത്പന്ന വ്യവസായത്തിന് വികസന പദ്ധതി രൂപീകരിക്കുന്നതിൻ്റെ  ഭാഗമായി  ശാസ്ത്രീയ രീതികൾ, ആധുനികവൽക്കരണം, സുസ്ഥിര വളർച്ച തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യ്ത സി എം എഫ് ആർഐയിൽ നടന്ന വിദഗ്ദ്ധ സമ്മേളനം സീഫുഡ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എസ്‌ഇഎഐ) സെക്രട്ടറി ജനറൽ ഡോ. കെ. എൻ. രാഘവൻ ഉദ്ഘാടനം ചെ യ്യുന്നു. 

സി എം എഫ് ആർ ഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ്, അബാദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ  അൻവർ ഹാഷിം,  വിഐഎസ് ഗ്രൂപ്പ് ഡയറക്ടർ മംഗള ചന്ദ്രൻ, ഡോ. നികിത ഗോപാൽ, . ശക്തിവേൽ,  വിഐഎസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജെ.പി. നായർ എന്നിവർ സമീപം

കൊച്ചി: സമുദ്രോത്പന്ന വ്യവസായത്തിന് വികസന പദ്ധതി രൂപീകരിക്കുന്നതിൻ്റെ  ഭാഗമായി  ശാസ്ത്രീയ രീതികൾ, ആധുനികവൽക്കരണം, സുസ്ഥിര വളർച്ച തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യ്ത വിദഗ്ദ്ധ സമ്മേളനം കൊച്ചി സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (സിഎംഎഫ്ആർഐ) നടന്നു.

ജൂൺ 12, 13 തിയ്യതികളിലായി വി.ഐ.എസ് ഗ്രൂപ്പ് മുംബൈയിൽ സംഘടിപ്പിക്കുന്ന  ഇന്റർനാഷണൽ ഫിഷറീസ് ടെക് എക്സ്പോ 2025 ന്റെ മുന്നോടിയായാണ്  സമ്മേളനം സംഘടിപ്പിച്ചത്. 

"മത്സ്യകൃഷി, മത്സ്യബന്ധന മേഖലയിലും, അന്താരാഷ്ട്ര വിപണനത്തിലും സംസ്ഥാനം നേരിടുന്ന  വെല്ലുവിളികൾ" എന്ന പ്രമേയത്തിൽ വിപണിയിലെ അസ്ഥിരത, മൂല്യവർദ്ധനവ്, കാലാവസ്ഥാ വ്യതിയാനം, അമിത മത്സ്യബന്ധനം, അന്താരാഷ്ട്ര വ്യാപാര തടസ്സങ്ങൾ തുടങ്ങിയ ചർച്ചകൾ നടന്നു. 

ചരിത്രപരമായി ഇന്ത്യയുടെ സമുദ്രവിഭവ കയറ്റുമതിയുടെ നാഡി കേന്ദ്രം കേരളമാണെങ്കിലും, മത്സ്യകൃഷിയിൽ വന്ന മാറ്റങ്ങൾ സ്വീകരിക്കുന്നതിൽ വന്ന കാലതാമസവും ചില അന്താരാഷ്ട്ര നയങ്ങളും സംസ്ഥാനത്തെ പിന്നോട്ട് നയിച്ചുവെന്ന് വിദഗ്ധർ അഭിപ്രിയപ്പെട്ടു.

“ സമുദ്രോത്പന്ന കയറ്റുമതിയുടെ തലസ്ഥാനമായിരുന്നു സംസ്ഥാനത്ത്  ഇന്ന് പല സംസ്കരണ യൂണിറ്റുകളും നിശ്ചലാവസ്ഥയിലാണ്.  ഈ അവസ്ഥ തടയാൻ ശാസ്ത്രീയ പരിഹാരങ്ങൾക്കൊപ്പം നയത്തിലും പൊതുധാരണയിലും  തന്ത്രപരമായ മാറ്റങ്ങൾ അനിവാര്യമാണെന്ന് സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (SEAI) സെക്രട്ടറി ജനറൽ ഡോ. കെ. എൻ. രാഘവൻ പറഞ്ഞു.

നിർണായക നടപടികളില്ലെങ്കിൽ, ആന്ധ്രാപ്രദേശും മറ്റ് തീരദേശ സംസ്ഥാനങ്ങളും മുന്നേറുമ്പോൾ കേരളം കൂടുതൽ പിന്നോട്ട് പോകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

സമുദ്രോത്പന്ന വ്യവസായത്തിന്റെ തകർച്ചയ്ക്ക് പിന്നിലെ കാരണങ്ങൾ അബാദ് ഗ്രൂപ് മാനേജിംഗ് ഡയറക്ടർ  അൻവർ ഹാഷിം വിശദീകരിച്ചു. 

അടിത്തട്ടിലെ ട്രോളിംഗ് നിർത്തുക, വലിയ തോതിലുള്ള മത്സ്യകൃഷി ആരംഭിക്കുക എന്നിവയാണ് മുന്നോട്ടുള്ള വഴി, അൻവർ ഹാഷിം പറഞ്ഞു.

സമുദ്രോത്പന്ന ഫാക്ടറികൾ നിലനിർത്തുന്നതിന് ചെമ്മീൻ, മത്സ്യകൃഷി എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.

മത്സ്യബന്ധന കയറ്റുമതി വർദ്ധിപ്പിക്കുന്നതിനുള്ള സംസ്ഥാന കർമ്മ പദ്ധതി മറൈൻ പ്രോഡക്ട്സ് എക്സ്പോർട്ട്സ് ഡവലപ്മെന്റ് അതോറിറ്റി ( എം പി ഇ ഡി എ ) റിപ്പോർട്ട് അവതരിപ്പിച്ചു.

ഉൽപ്പാദനവും കയറ്റുമതിയും വർദ്ധിപ്പിക്കുന്നതിന് സംസ്ഥാനത്തിന്  അടിസ്ഥാന സൗകര്യങ്ങളും സുസ്ഥിരമായ രീതികളും വളരെ ആവശ്യമാണ്.

സംസ്ഥാനത്തിൻ്റ വിപുലമായ സമുദ്ര, ഉൾനാടൻ ജലസ്രോതസ്സുകൾ - 590 കിലോമീറ്റർ തീരപ്രദേശം, 87,000 ഹെക്ടർ ശുദ്ധജലം, 65,000 ഹെക്ടർ ഉപ്പുവെള്ളം - മത്സ്യകൃഷിയും മത്സ്യബന്ധനവും വികസിപ്പിക്കുന്നതിന് അനന്തമായ സാധ്യതകളാണ് നൽകുന്നത്. 

2023-24 ൽ രാജ്യത്തെ സമുദ്ര മത്സ്യ ഉൽപാദനത്തിൽ സംസ്ഥാനം 6.33 ലക്ഷം മെട്രിക് ടൺ സംഭാവന ചെയ്തു, ദേശീയതലത്തിൽ രണ്ടാം സ്ഥാനം നേടി.

എന്നാൽ, ചെമ്മീൻ കൃഷിയുടെ കാര്യത്തിൽ, കേരളത്തിൻ്റ 2571 മെട്രിക് ടൺ ഉൽപ്പാദനം, ആന്ധ്രാപ്രദേശിന്റെ 9.64 ലക്ഷം മെട്രിക് ടൺ ഉൽപ്പാദനവുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ പിന്നിലാണ്. " പരമ്പരാഗത രീതികൾക്കപ്പുറം  സുസ്ഥിര മത്സ്യകൃഷിയെ ശക്തമായി  പ്രോത്സാഹിപ്പിക്കേണ്ട മേഖലയാണ്.

എറണാകുളം, ആലപ്പുഴ, തൃശൂർ, കൊല്ലം എന്നിവ കേരളത്തിലെ പ്രധാന ചെമ്മീൻ ഉത്പാദന കേന്ദ്രങ്ങളായി തുടരുന്നു, എന്നാൽ സംസ്ഥാനത്തെ 9,120 ഹെക്ടർ മത്സ്യക്കൃഷി സാധ്യതയുള്ള ഭൂമിയിൽ ഭൂരിഭാഗവും ഇപ്പോഴും ഉപയോഗശൂന്യമായി തുടരുകയാണെന്ന് 
റിപ്പോർട്ട് ചൂണ്ടിക്കാട്ടി.ഹാച്ചറി സംബന്ധമായ പ്രശ്നങ്ങൾ മറികടക്കുന്നതിനും, കാലാവസ്ഥാ അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനും, സംഘടിത മത്സ്യക്കൃഷിയിൽ കൂടുതൽ പങ്കാളികളെ ഉൾപ്പെടുത്തുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കണം.

കയറ്റുമതി രംഗത്ത്, 2023-24 ൽ കേരളത്തിന്റെ സമുദ്രോത്പന്ന കയറ്റുമതി 882 മില്യൺ യുഎസ് ഡോളറിലെത്തി (7231.84 കോടി രൂപ). ഇത് ഇന്ത്യയുടെ മൊത്തം സമുദ്രോത്പന്ന കയറ്റുമതി മൂല്യത്തിന്റെ 11.9% വരും. എന്നിരുന്നാലും,  ആന്ധ്രാപ്രദേശ് ദേശീയ പട്ടികയിൽ ഏറെ മുന്നിലാണ്. 

2025 ലെ അന്താരാഷ്ട്ര ഫിഷറീസ് ടെക് എക്സ്പോയ്ക്ക്  മുൻപായി  കേരളത്തിന്റെ സമുദ്രോത്പന്ന മേഖലയെ വിലയിരുത്തുന്ന നിർണായക സമ്മേളനമാണിതെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു. ഇപ്പോൾ നടക്കുന്ന സംസ്ഥാനതല വിലയിരുത്തൽ മുംബൈ എക്സ്പോയിൽ കേരളത്തിന് ഗുണകരമായി മാറുമെന്ന്  വിഐഎസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജെ.പി. നായർ  പറഞ്ഞു. 

മത്സ്യതീറ്റ നിർമ്മാതാക്കൾ മുതൽ കോൾഡ് സ്റ്റോറേജ് സൊല്യൂഷൻ ദാതാക്കൾ വരെയുള്ള എല്ലാ പങ്കാളികളെയും ബന്ധിപ്പിക്കുന്ന ഒരു സമഗ്രമായ വേദി മുംബൈ നൽകുമെന്ന് വിഐഎസ് ഗ്രൂപ്പ് ഡയറക്ടർ മംഗള ചന്ദ്രൻ പറഞ്ഞു.  .

സീഫുഡ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എസ്‌ഇഎഐ) സെക്രട്ടറി ജനറൽ ഡോ. കെ. എൻ. രാഘവൻ, എസ്‌ഇഎഐ വൈസ് പ്രസിഡന്റ് അലക്സ് കെ. നൈനാൻ, എസ്‌ഇഎഐ സെക്രട്ടറി എസ്. രാമകൃഷ്ണൻ, സിഎംഎഫ്‌ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ്, അബാദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ  അൻവർ ഹാഷിം, . ശക്തിവേൽ, അസിസ്റ്റന്റ് ഡയറക്ടർ (ഡെവലപ്മെന്റ്)  എംപിഇഡിഎ; ഐസിഎആർ-സിഐഎഫ്ടി ഇഐഎസ് ഡിവിഷൻ ഹെഡ് ഡോ. നികിത ഗോപാൽ, വിഐഎസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജെ.പി. നായർ, വിഐഎസ് ഗ്രൂപ്പ് ഡയറക്ടർ മംഗള ചന്ദ്രൻ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img